കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വിവാഹിതനായി

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വിവാഹിതനായി

SHARE

ദില്ലി: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വിവാഹിതനായി. എയര്‍ ഹോസ്റ്റസായ രചനാ ശര്‍മ്മയാണ് വധു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ദില്ലിയിലെ അശോക് ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വധൂവരന്‍മാരെ ആശീര്‍വദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയിരുന്നു.

babul-mos_080916110513

രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്,വെങ്കയ്യ നായിഡു, എല്‍കെ അദ്വാനി, ദ്വിഗ് വിജയ് സിംഗ്, ശശി തരൂര്‍, ജ്യോതിരാദിത്യ സിന്ധ്യ,ഗായകന്‍ അനുമാലിക് തുടങ്ങി നിരവധി പേര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുത്തു.

babul 4

അറിയപ്പെടുന്ന ഒരു ഗായകന്‍ കൂടിയാണ് ബാബുല്‍ സുപ്രിയോ .രണ്ട് മാസം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ബാബുലിന്റെ രണ്ടാം വിവാഹമാണിത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്.

babul-supriyo-wedding

LEAVE A REPLY