ജയസൂര്യയുടെ വീഡിയോയ്ക്ക് മറുപടി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജയസൂര്യയുടെ വീഡിയോയ്ക്ക് മറുപടി മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

SHARE

തിരുവനന്തപുരം: റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ജയസൂര്യയുടെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് പിണറായി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതത് പ്രദേശത്തെ റോഡുകള്‍ മോശമായാല്‍ അത് സംബന്ധിച്ച് ജനങ്ങള്‍ ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന പരാതികള്‍ ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ക്ക് കൈമാറി നടപടിയെടുക്കാന്‍ വലിയ കാലതാമസം നേരിടുന്നത് ഒഴിവാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഞ്ചാര യോഗ്യമാല്ലാത്തെ റോഡുകള്‍ നന്നാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട്, പുതിയ സിനിമയുടെ റിലീസിന്റെ തിരക്കിനിടയിലും ജയസൂര്യയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാ വിജയവും നേരുന്നു. ജയസൂര്യയെ പോലുള്ള പ്രശസ്ത താരങ്ങളും നിര്‍മ്മാതാക്കളും സ്വയം മുന്നിട്ടിറങ്ങിയും തങ്ങളുടെ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടും ഇത്തരം പ്രോജക്ടുകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പിന്തുണ അവര്‍ക്കുണ്ടാകും എന്നും വിശ്വസിക്കുന്നതായും പിണറായി പറഞ്ഞു.

ജനങ്ങളോട് സ്‌നേഹം ഉണ്ടെങ്കില്‍ വഴി നന്നാക്കാന്‍ സര്‍ക്കാര്‍ വേഗം ഇടപെടണമെന്നായിരുന്നു ജയസൂര്യയുടെ സന്ദേശം. മുന്‍പ് നേരില്‍ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ തിരക്ക് കാരണം പറയാന്‍ കഴിയാത്തതിനാലാണ് ഇങ്ങനൊരു വീഡിയോ സന്ദേശം എന്ന ആമുഖത്തോടെയാണ് ജയസൂര്യ തുടങ്ങുന്നത്. റോഡ് നന്നാക്കണം എന്ന ആവശ്യത്തോടൊപ്പം തനിക്ക് നേരിട്ട് അനുഭവമുള്ള ഒരു സംഭവം ജയസൂര്യ വിവരിക്കുന്നുമുണ്ട്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ റോഡുകള്‍ നന്നാക്കണം. ഇപ്പോള്‍ വീട്ടിലെത്താന്‍ ഏറെ സമയം റോഡില്‍ ചിലവാക്കേണ്ട സ്ഥിതിയാണ്. തങ്ങളോട് സ്‌നേഹമുണ്ടങ്കില്‍ വേഗം ഇടപെടണം എന്ന് പറഞ്ഞാണ് താരം വിഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.

LEAVE A REPLY