തോമസ് ഐസക്കിന്റെ മകള്‍ സാറാ വിവാഹിതയാകുന്നു

തോമസ് ഐസക്കിന്റെ മകള്‍ സാറാ വിവാഹിതയാകുന്നു

SHARE

കൊച്ചി: ധനമന്ത്രി തോമസ് ഐസക്കിന്റെ മകള്‍ സാറാ വിവാഹിതയാകുന്നു. ഓഗസ്റ്റ്12 വെളളിയാഴ്ച ന്യൂയോര്‍ക്കില്‍ വെച്ചാണ് വിവാഹം. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി യില്‍ പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പഠിക്കുന്ന മാക്‌സ് മെക്ലെന്‍ബര്‍ഗ് ആണ് വരന്‍. തോമസ് ഐസക്ക് തന്നെയാണ് വിവാഹ കാര്യം ഫെയ്‌സ്ബുക്കിലുടെ അറിയിച്ചത്.

സാറ ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ പിഎച്ച്ഡി ചെയ്യുക യാണ്.തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങ ളിലെ കാര്‍ നിര്‍മ്മാണ വ്യവസാ യത്തിലെ തൊഴില്‍ബന്ധങ്ങളുടെ താരതമ്യ പഠനത്തിലാണ് പിഎച്ച്ഡി. ഗുജറാത്തില്‍ യാതൊരു വിധ തൊഴില്‍ സുരക്ഷിതത്വവും ഇല്ല. സര്‍ക്കാര്‍ കേവലം സാക്ഷി മാത്രമെന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മക്കളെ അമേരിക്കയില്‍ വളര്‍ത്തുന്നതിന്റെ ഇരട്ടത്താപ്പ് സംബന്ധിച്ച ആക്ഷേപവുമായി രംഗപ്രവേശം ചെയ്യാറുള്ള ചില ചങ്ങാതിമാരുണ്ടെന്നും തന്റെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായെന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മക്കള്‍ കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം വിദേശത്താണ് വളര്‍ന്നത്. അവരുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും എന്റെ പങ്ക് വളരെ ചെറുതാണെന്ന കാര്യം കുറ്റബോധത്തോടെ പറയട്ടെയെന്നും തോമസ് ഐസക്ക് കുറിക്കുന്നു.

LEAVE A REPLY