എഐഎഡിഎംകെയില്‍ അടിമകള്‍ മാത്രം; അടിമ സംഘത്തിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടി പുറത്താക്കിയ എംപി ശശികല പുഷ്പ

എഐഎഡിഎംകെയില്‍ അടിമകള്‍ മാത്രം; അടിമ സംഘത്തിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടി പുറത്താക്കിയ എംപി ശശികല പുഷ്പ

SHARE

ദില്ലി:താന്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയില്‍ ‘അടിമകള്‍’ മാത്രമാണ് ഉള്ളതെന്ന് എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പട്ട എംപി ശശികല പുഷ്പ.’അടിമ സംഘത്തിന്റെ ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് രാജ്യസഭയില്‍ ശശികല പുഷ്പ പറഞ്ഞു. താന്‍ പ്രതിനിധാനം ചെയ്യുന്ന നാദാര്‍ സമൂഹത്തെയാണ് പാര്‍ട്ടി അവഹേളിക്കുന്നത് എന്ന് ശശികല പുഷ്പ ആരോപിച്ചു.സമുദായത്തോടുള്ള അവഹേളനം തുടര്‍ന്നാല്‍ തിരിച്ചടിക്കേണ്ടതായി വരും. വരും തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ശശികല പുഷ്പ പറഞ്ഞു.

ശശികല പുഷ്പയുടെ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തതും, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനും മറുപടിയായാണ് ജാതിയെ മുന്‍നിര്‍ത്തി ശശികല പുഷ്പ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വീട്ടില്‍ വേല ചെയ്തിരുന്ന സ്ത്രീകളെ ശശികലയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും മകന്‍ പ്രദീപ് രാജയും ഉപദ്രവിച്ചിരുന്നു എന്ന കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വേലക്കാരെ കൊണ്ട് നിര്‍ബന്ധിച്ച് കേസ് നല്‍കിക്കുകയായിരുന്നു എന്ന് ശശികല പുഷ്പ പറഞ്ഞു.

ദില്ലിയില്‍ വച്ച് തന്നെ വകവരുത്തുമെന്ന് പറഞ്ഞുള്ള ഭീഷണി കത്ത് ശശികല പുഷ്പ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തി. എഐഎഡിഎംകെ പ്രവര്‍ത്തകനാണ് ഭീഷണി കത്ത് നല്‍കിയതെന്ന് ശശികല പുഷ്പ ആരോപിച്ചു.

LEAVE A REPLY