സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ വിമാന കമ്പനികളും

സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ വിമാന കമ്പനികളും

SHARE

സ്വാതന്ത്ര്യ ദിനം അടുക്കുന്തോറും വിപണി ലക്ഷ്യമാക്കി ഒട്ടനവധി വമ്പന്മാരാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. വിമാന കമ്പനിയായ ഇന്‍ഡിഗോ  കുറഞ്ഞ നിരക്കാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.   ആഭ്യന്തര റൂട്ടുകളില്‍ മാത്രം നിലനില്‍ക്കുന്നതാണ് ഓഫര്‍.

എല്ലാ ചെലവുകളും ഉള്‍പ്പെടെയുള്ള നിരക്കുകള്‍ ആരംഭിക്കുന്നത് 806 രൂപയിലാണ്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 30 കാലയളവിലുള്ള യാത്രകള്‍ക്ക് പ്രയോജനപ്പെടുത്താം. ഓഫറിന്റെ സമയപരിധിയോ ഓഫറിന് കീഴിലുള്ള സീറ്റുകളുടെ എണ്ണമോ ഇന്‍ഡിഗോ വെബ്‌സൈറ്റ് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. ഇന്‍ഡിഗോ വെബ്‌സൈറ്റ് പ്രകാരം, ജമ്മു-ശ്രീനഗര്‍ റൂട്ടില്‍ 806 രുപയുടെ കുറഞ്ഞ നിരക്ക് ലഭിക്കും. പ്രചാരണ പദ്ധതികളുടെ ഭാഗമായി ഡല്‍ഹി-ജയ്പുര്‍, ചെന്നൈ-ബംഗളൂരു, ബംഗളൂരു-കൊച്ചി റൂട്ടുകളില്‍ യഥാക്രമം 908 രൂപ, 976 രൂപ, 1137 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.

നേരത്തെ, സ്‌പൈസ് ജെറ്റ് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി യാത്ര നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര റൂട്ടുകളില്‍ അടിസ്ഥാന നിരക്കായ 399 രൂപ മുതല്‍ക്കാണ് സ്‌പൈസ് ജെറ്റ് ഇളവ് പ്രഖ്യപിച്ചത്.

‘ മണ്‍സൂണ്‍ സെയില്‍ ‘ എന്ന പേരില്‍ എയര്‍ ഇന്ത്യയും ആഭ്യന്തര റൂട്ടുകളില്‍ 1199 രൂപ നിരക്കില്‍ യാത്ര ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY