റെക്കോര്‍ഡുകള്‍ വഴി മാറുന്നു; സുല്‍ത്താന്‍ 500 കോടി ക്ലബ്ബില്‍

റെക്കോര്‍ഡുകള്‍ വഴി മാറുന്നു; സുല്‍ത്താന്‍ 500 കോടി ക്ലബ്ബില്‍

SHARE

തീയറ്ററുകളില്‍ വിജയക്കൊടി പാറിച്ച് മുന്നേറുന്ന സല്‍മാന്‍ ഖാന്‍ ചിത്രം പുതിയ ഉയരങ്ങളില്‍. 2014-ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം പികെയുടെ റെക്കോര്‍ഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ത്താണ് സുല്‍ത്താന്‍ മുന്നേറുന്നത്. പുറത്തിറങ്ങി 14 ദിവസങ്ങള്‍ കൊണ്ടാണ് പികെ 500 കോടി കളക്ഷന്‍ നേടിയത്. എന്നാല്‍ സുല്‍ത്താനാകട്ടെ 12 ദിവസങ്ങള്‍ക്കുള്ളില്‍ 500 കോടി കടന്നു. ഏറ്റവും വേഗത്തില്‍ 500 കോടി നേടുന്ന ഇന്ത്യന്‍ ചിത്രമാണ് ഇപ്പോള്‍ സുല്‍ത്താന്‍.

ഇതോടെ ഇന്ത്യയില്‍ നിന്ന് 500 കോടി ക്ലബിലെത്തുന്ന അഞ്ചാമത്തെ സിനിമയായി സുല്‍ത്താന്‍ മാറി. ധൂം3, ബാഹുബലി, സല്‍മാന്റെ തന്നെ ബജ്‌രംഗീ ഭായ്ജാന്‍, പികെ എന്നീ ചിത്രങ്ങളാണ് മുന്‍പ് 500 കോടി ക്ലബിലെത്തിയ ചിത്രങ്ങള്‍.

LEAVE A REPLY