അര്‍ജന്റീന ഫുട്‌ബോള്‍ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ രാജിവെച്ചു

അര്‍ജന്റീന ഫുട്‌ബോള്‍ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ രാജിവെച്ചു

SHARE

ബ്യൂണസ്അയേഴ്‌സ്: അര്‍ജന്റീന ഫുട്‌ബോള്‍ ടീം പരിശീലകസ്ഥാനത്തു നിന്ന് ജെറാര്‍ദോ മാര്‍ട്ടിനോ രാജിവെച്ചു. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിയാണ് മാര്‍ട്ടിനോയെ രാജിയിലേക്ക് നയിച്ചത്. ഒളിമ്പിക്‌സ് മത്സരത്തിനുള്ള ടീമിനെ കണ്ടെത്താന്‍ തനിക്ക് കഴിയില്ലെന്നും മുതിര്‍ന്ന താരങ്ങളുടെ കൂട്ടരാജി തിരിച്ചടിയാണെന്നും മാര്‍ട്ടിനോ പറഞ്ഞു.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മാര്‍ട്ടിനോ രാജി സമര്‍പ്പിച്ചത്. 2014 ലോകകപ്പ് മുതല്‍ അര്‍ജന്റീനയുടെ പരിശീലകനായിരുന്നു മാര്‍ട്ടിനോ.

കഴിഞ്ഞ മാസം 27 ന് നടന്ന കോപ്പ അമേരിക്കയുടെ ശതാബ്ദി പതിപ്പിന്റെ ഫൈനലില്‍ ചിലിയോടാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ഷൂട്ടൗട്ടില്‍ 4-2 നായിരുന്നു ചിലിയുടെ വിജയം. സൂപ്പര്‍താരം ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കിയത് അര്‍ജന്റീനയുടെ പരാജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫൈനല്‍ തോല്‍വിയെ തുടര്‍ന്ന് മെസി ഉള്‍പ്പെടെ ഏഴ് സുപ്രധാന താരങ്ങള്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചിരുന്നു.

LEAVE A REPLY