പ്രശസ്ത കാളപ്പോരു വിദഗ്ദ്ധന്‍ വിക്ടര്‍ ബാരിയോയ്ക്ക് ദാരുണ അന്ത്യം; കാളപ്പോരിനിടെ കാളയുടെ കുത്തേറ്റുള്ള മരണം തത്സമയം...

പ്രശസ്ത കാളപ്പോരു വിദഗ്ദ്ധന്‍ വിക്ടര്‍ ബാരിയോയ്ക്ക് ദാരുണ അന്ത്യം; കാളപ്പോരിനിടെ കാളയുടെ കുത്തേറ്റുള്ള മരണം തത്സമയം ജനം കണ്ടു

SHARE

മാഡ്രിഡ്: കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് കാളപ്പോര് വിദഗ്ദ്ധന്‍ വിക്ടര്‍ ബാരിയോയ്ക്ക് (29) ദാരുണ അന്ത്യം. വെള്ളിയാഴ്ച സ്‌പെയിനിലെ ടെറുലില്‍ നടന്ന കാളപ്പോരിനിടെയാണ് ദുരന്തം ഉണ്ടായത്. വിക്ടര്‍ ചുവന്ന തുണി വീശിക്കാണിച്ചതോടെ ക്രുദ്ധനായ കാള വിക്ടറിനെ കുത്തിമറിക്കുകയായിരുന്നു.

വിക്ടറിനെ കാള കൊമ്പില്‍ കോര്‍ത്ത് എറിയുകയും നിരവധി തവണ നെഞ്ചില്‍ കുത്തുകയും ചെയ്തു. മത്സരത്തിന്റെ തത്സമയ സംപ്രക്ഷണം ഉണ്ടായിരുന്നതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഈ ദാരുണ അന്ത്യത്തിന് സാക്ഷികളായി. ഈ നൂറ്റാണ്ടില്‍ സ്‌പെയിനില്‍ കാളപ്പോരില്‍ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് വിക്ടര്‍.

1985 ലാണ് സ്‌പെയിനില്‍ അവസാനമായി ഒരു കാളപ്പോരുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചത്. ജോസ് കുബറെ എന്ന കാളപ്പോരുകാരനാണ് അന്ന് കൊല്ലപ്പെട്ടത്. കാളപ്പോരിന്റെ നാട് എന്നറിയപ്പെടുന്ന സ്‌പെയിനില്‍ പക്ഷെ കാളകളുടെ ആക്രമണത്തിലുള്ള മരണം സാധാരണമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ 134 പേരാണ് കൊല്ലപ്പെട്ടത്.

വര്‍ഷം തോറും സ്‌പെയിനില്‍ രണ്ടായിരത്തോളം കാളപ്പോരുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്.

LEAVE A REPLY