മദ്യനയം തെറ്റെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫിന് സാധിക്കുമോ എന്ന് വി എം സുധീരന്‍

മദ്യനയം തെറ്റെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫിന് സാധിക്കുമോ എന്ന് വി എം സുധീരന്‍

SHARE

തിരുവനന്തപുരം: മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മറുപടി. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് മന്ത്രി മദ്യനയം തെറ്റാണ് എന്ന് പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഇത് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ എന്നും വി എം സുധീരന്‍ ചോദിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്തതാണെന്ന മന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

നിലവിലെ മദ്യനയം അട്ടിമറിക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. മയക്കുമരുന്ന് കേസുകള്‍ വര്‍ദ്ധിക്കുന്നെങ്കില്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

സംസ്ഥാനത്തെ മദ്യനയം പരാജയമാണെന്നും മദ്യനയം നടപ്പാക്കിയശേഷം മയക്കുമരുന്നുകേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചതായും മന്ത്രി ടി പി രാമക്യഷ്ണന്‍ നിയസഭയില്‍ ചോദ്യോത്തരവേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY