മഹത്തായ അംഗീകാരമെന്ന് കുംബ്ലെ; ടീം ഇന്ത്യ ഇനി ‘ജംബോ’യുടെ കൈകളില്‍

മഹത്തായ അംഗീകാരമെന്ന് കുംബ്ലെ; ടീം ഇന്ത്യ ഇനി ‘ജംബോ’യുടെ കൈകളില്‍

SHARE

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട സ്പിന്‍ ഇതിഹാസങ്ങളില്‍ ഒരാളായിരുന്നു അനില്‍ കുംബ്ലെ. ക്രിക്കറ്റ് ലോകം കണ്ട കറകളഞ്ഞ മാന്യ വ്യക്തിത്വങ്ങളില്‍ ഒരാള്‍. കളിക്കാര്‍ക്കിടയില്‍ ജംബോ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കുംബ്ലയെ ഗ്രൗണ്ടിലെ സൗമ്യനായ കൊലയാളിയെന്ന് വിശേപ്പിച്ചാല്‍ അതിശയോക്തി ഉണ്ടാകില്ല. ബൗളിങ് ക്രീസിലേക്ക് തുള്ളിത്തുള്ളിയെത്തി കൈകളില്‍ നിന്നും കറക്കി വിടുന്ന പന്തുകളില്‍ എതിരാളികള്‍ വട്ടം കറങ്ങിയ കാഴ്ചകള്‍ ഒട്ടനവധി. ആ മാന്ത്രിക കൈകളിലേക്ക് ടീം ഇന്ത്യ എത്തിമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ വല്ലാത്ത പ്രതീക്ഷയിലാണ്. പണ്ട് 22 വാരകള്‍ക്കിടയില്‍ ആ കൈകള്‍ തീര്‍ത്ത മാസ്മരിക പ്രകടനങ്ങള്‍ പരിശീലക വേഷത്തിലും ആവര്‍ത്തിക്കുമെന്ന സാധ്യമാകുന്ന പ്രതീക്ഷ.

പരിശീലകനായി തന്നെ തെരഞ്ഞെടുത്തത് വിലമതിക്കാനാകാത്ത ബഹുമതിയാണെന്ന് കുംബ്ലെ പ്രതികരിച്ചു. ക്രിക്കറ്റിന് തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള സുവര്‍ണാവസരമാണിത്. ഈ അവസരം നല്‍കിയ ബിസിസിഐയോട് നന്ദി അറിയിക്കുന്നു. ഒപ്പം എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനും. കുംബ്ലെ പ്രതികരിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കുംബ്ലെ. ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. 18 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 956 വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകള്‍. ചിരവൈരികളായ പാകിസ്താനെതിരെ ദില്ലിയില്‍ 74 റണ്‍സ് വഴങ്ങി പത്ത് വിക്കറ്റ് വീഴ്ത്തിയ ചരിത്ര നേട്ടമാണ് മികച്ച പ്രകടനം. 271 ഏകദിനങ്ങളില്‍ നിന്ന് 337 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചു.

LEAVE A REPLY