ചന്ദ്രബോസ് കൊലപാതകം: നിസാമിന്റെ ഭാര്യ അമലിനെ ചോദ്യം ചെയ്തു

ചന്ദ്രബോസ് കൊലപാതകം: നിസാമിന്റെ ഭാര്യ അമലിനെ ചോദ്യം ചെയ്തു

SHARE

കൊച്ചി: ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ കൊലപാതക കേസിൽ മുഖ്യപ്രതിയായ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ വസതിയിലെത്തിയാണ് പേരാമംഗലം സി ഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തത്.

നേരത്തെ അന്വേഷണസംഘത്തിന് മുന്നിൽ മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് ചൂണ്ടികാട്ടി പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പൊലീസ് ഇന്ന് രാവിലെ തൃശ്ശൂരിൽ നിന്നും കൊച്ചിയിലെ അമലിന്റെ വസതിയിലെത്തിയാണ് ചോദ്യം ചെയ്തത്.

LEAVE A REPLY