വനിതാ എംഎല്‍എ മാരെ ആക്രമിച്ച് ഭരണപക്ഷം

വനിതാ എംഎല്‍എ മാരെ ആക്രമിച്ച് ഭരണപക്ഷം

SHARE

നിയമസഭയിലെ സംഘർഷത്തിനിടെ പ്രതിപക്ഷത്തെ മൂന്ന് വനിത എംഎൽഎമാർക്ക് പരുക്കേറ്റു. എന്നാൽ ജമീല പ്രകാശം തന്നെ കടിച്ചു എന്ന് ശിവദാസൻ നായർ ആരോപിച്ചു.

നിയമസഭയിൽ രാവിലെ മുതൽ ആറു വനിത എംഎൽഎമാരെ കേന്ദ്രീകരിച്ച് ആയിരുന്നു പ്രതിപക്ഷ തന്ത്രം. മന്ത്രി കെഎം മാണി സാധാരണ ഇരിക്കാറുള്ള സീറ്റിന് മുന്നിൽ തന്നെ വനിത എംഎൽഎമാർ കുത്തിയിരുപ്പ് സമരം നടത്തി. പിന്നെ വാച്ച് ആന്റ് വാർഡിനെ മുൻനിർത്തി സഭ നടത്താനുള്ള ശ്രമത്തെ പ്രതിരോധിച്ചതും ഇവർ തന്നെ. ഇതിനിടെ ശിവദാസൻ നായർ ജമീല പ്രകാശത്തെ വട്ടംപിടിച്ചു. ജമീല പ്രകാശവും പ്രതിരോധിച്ചു. ഗീത ഗോപിയെ ഭരണപക്ഷ എംഎൽഎമാർ തള്ളി നിലത്തിട്ടു.

എം.എ വാഹിദ് കെ.കെ ശൈലജയെ കയ്യേറ്റം ചെയ്തപ്പോൾ രക്ഷയ്ക്കായി പ്രതിപക്ഷ എംഎൽഎമാർ ഓടിയെത്തി. ഇ.എസ് ബിജിമോൾ എംഎൽഎയെ മന്ത്രി ഷിബു ബേബി ജോൺ തടഞ്ഞുവെച്ചു. എന്നാൽ ജമീല പ്രകാശം തന്നെ കടിച്ചു എന്നാണ് ശിവദാസൻ നായർ ആരോപിച്ചത്.

വനിത എംഎൽഎമാരെ ഭരണപക്ഷക്കാർ വസ്ത്രാക്ഷേപം നടത്തി എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഭരണഘടനാവിരുദ്ധ മാതൃകകളിലൂടെ ആണ് മാണി ബജറ്റ് അവതരിപ്പിച്ചത് എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ആരോപിച്ചു.

LEAVE A REPLY