ബോക്‌സ് ഓഫീസ് ചരിത്രമെഴുതാന്‍ ബാഹുബലി

ബോക്‌സ് ഓഫീസ് ചരിത്രമെഴുതാന്‍ ബാഹുബലി

SHARE

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം എഴുതി ബാഹുബലി. ഒരു ഇന്ത്യന്‍ ചിത്രത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ കളക്ഷന്‍ എന്ന റെക്കോഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ സ്ഥലങ്ങളിലും ഇപ്പോഴും ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുത്തന്‍ വിസ്മയം തീര്‍ക്കുകയാണ് എസ് എസ് രാജമൗലി ചിത്രം ബാഹുബലി. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോള്‍ 450 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

ആമീര്‍ ഖാന്‍ ചിത്രം പികെ, ധൂം ത്രീ എന്നീ ചിത്രങ്ങളുടെ പിന്നിലായി മൂന്നാം സ്ഥാനത്താണ് ബാഹുബലി കളക്ഷനില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സല്‍മാന്‍ ഖാന്‍ ചിത്രം ബജരംഗി ഭായിജാനാണ് ബാഹുബലിയുമായി മത്സര രംഗത്തുള്ളത്.

250 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തീകരിച്ച ബാഹുബലി ഇതിനകം ഇരട്ടിനേട്ടം സ്വന്തമാക്കി കഴിഞ്ഞു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണം തുടര്‍ന്നാല്‍ ഇനിയും പല റെക്കോഡുകളും സിനിമ സ്വന്തമാക്കും.

LEAVE A REPLY