ബംഗാള്‍ ഉള്‍ക്കടലില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ബംഗാള്‍ ഉള്‍ക്കടലില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

SHARE

ബംഗാള്‍ ഉള്‍ക്കടലില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തിയ പര്യവേക്ഷണത്തിലാണ് പ്രകൃതിവാതകം കണ്ടെത്തിയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഏറേ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂലായ് വരെയാണ് ഇന്ത്യയും അമേരിക്കയും സംയുക്തമായി പര്യവേക്ഷണം നടത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ ഈ പ്രകൃതിവാതക ശേഖരത്തിന് വലിയ സാധ്യതയുളളതായി യുഎസ് ഏജന്‍സി പ്രതീക്ഷ പ്രകടിപ്പിച്ചു. ഐസിന് സമാനമായി ഖരം രൂപത്തിലാണ് ഗ്യാസ് ഹൈഡ്രേറ്റ് എന്നറിയപ്പെടുന്ന പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്.

നിലവില്‍ കല്‍ക്കരി പോലുളള പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്നത്. ഇത് വായുമലീനികരണത്തിന് കാരണമാകുന്നുണ്ട്. പ്രകൃതിവാതകത്തെ അപേക്ഷിച്ച് കല്‍ക്കരി ഇന്ധനം കത്തുമ്പോള്‍ ഇരട്ടി താപോര്‍ജ്ജമാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രകൃതിവാതക ശേഖരത്തിന്റെ കണ്ടെത്തല്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സാമ്പത്തികമായി ഇത് വിജയിക്കുമോയെന്ന കാര്യവും പ്രാധാന്യമാണ്. ഇതിന് വിശദമായ പരിശോധനകള്‍ ഇനിയും ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം ഇത്തരം പര്യവേക്ഷണങ്ങള്‍ നടക്കുന്നത്, സാങ്കേതികവിദ്യയുടെ വികാസത്തിനും ഗുണം ചെയ്യുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സുരക്ഷിതമായി പ്രകൃതിവാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും വിധം സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതിന്റെ സാധ്യതയെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കി കാണുന്നത്. നേരത്തെയും ഇത്തരം പര്യവേക്ഷണങ്ങള്‍ മേഖലയില്‍ നടന്നിരുന്നു. എന്നാല്‍ മണ്‍ത്തിട്ടയില്‍ കണ്ടെത്തിയ പുതിയ ശേഖരം എളുപ്പം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

LEAVE A REPLY