ബോബി ചെമ്മണ്ണൂരിനെതിരെ വധ ഭീക്ഷണിയും വ്യാജ പ്രചരണവും: ഈസ്റ്റ് പോലീസ് കേസെടുത്തു

ബോബി ചെമ്മണ്ണൂരിനെതിരെ വധ ഭീക്ഷണിയും വ്യാജ പ്രചരണവും: ഈസ്റ്റ് പോലീസ് കേസെടുത്തു

SHARE
ബോബി ചെമ്മണ്ണൂരിനെ അപകീർത്തിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന്  ജോയ് കൈതാരത്തിനെതിരെ തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തു. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി ബേബിയാണ് പരാതി നൽകിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ  ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണ്ണൂരിൻെറ സ്വകാര്യ വീഡിയോ തൻെറ കൈവശം ഉണ്ടെന്നും, ആയതു നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാതിരിക്കുവാനായി 2 കോടി രൂപ നൽകുവാൻ, ടി സ്ഥാപനത്തിൻെറ തന്നെ PRO ജോജിയെ, ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്. ഭീഷണിയിൽ വഴങ്ങാതിരുന്നതിനെ തുടർന്ന്  ബോബി ചെമ്മണ്ണൂരിനെയും കൂട്ടരേയും വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായതായി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
 
ബ്ലാക്‌മെയിലിംഗിൽ വഴങ്ങാതിരുന്നതിനെ തുടർന്ന് എഡിറ്റ് ചെയ്ത വീഡിയോയും ചിത്രങ്ങളും നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുണ്ടായി.
 
ഡോ.ബോബി ചെമ്മണ്ണൂരാണ്, ചെമ്മണ്ണൂർ ഇൻറർനാഷണൽ ഗ്രൂപ്പിൻെറ ചെയർമാനും എംഡിയും. ഇന്ത്യയിലും വിദേശത്തുമായി 150-ഓളം സംരംഭങ്ങൾ ഉൾക്കൊണ്ടതാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്.പ്രമുഖനായ വ്യവസായിലുപരി വലിയ തോതിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ് ഡോ.ബോബി ചെമ്മണ്ണൂർ.ബോബി ചെമ്മണ്ണൂരിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന ജോയ് കൈതാരൻ എന്ന വ്യക്തി അദ്ദേഹത്തിൻെറ തന്നെ ഉടമസ്ഥതയിലുള്ള  വെബ്സൈറ്റ് വഴിയാണ് ചെമ്മണൂരിനെതിരെയുള്ള ഓൺലൈൻ വാർത്തകൾ പ്രചരിപ്പിച്ചിരിക്കുന്നത്.ഈ വ്യക്തിക്ക് മറ്റൊരു വിധത്തിലുള്ള വരുമാനമാർഗങ്ങൾ ഇല്ലെന്നും ഇത്തരത്തിൽ സമൂഹത്തിലെ മാന്യവ്യക്തികളെ  തെറ്റായ രീതിയിൽ ചിത്രീകരിച്ച് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലുമാണ് പണിയെന്നുമാണ് ഇയാളെക്കുറിച്ചുള്ള പരാതിയിൽ പറയപ്പെടുന്നത്.
ഡോ.ബോബി ചെമ്മണ്ണൂരിനെ വ്യാവസായികമായി തകർക്കുന്നതിനും, സമൂഹത്തിൽ അദ്ദേഹത്തിനുള്ള വില കുറച്ച് കാണിച്ച് മാനസികമായി തളർത്തുന്നതിനും, സ്വർണ്ണ വ്യാപാരരംഗത്തെ ചെമ്മണ്ണൂർ ഗ്രൂപ്പിൻെറ വളർച്ചക്ക് തടയിടുവാനും, ഇന്ത്യയിലും വിദേശത്തുമായി അദ്ദേഹം നടത്തുന്ന വ്യവസായങ്ങളുടെ തകർച്ചയ്ക്കും ഉദ്ദേശിച്ചുക്കൊണ്ടാണ് ഇത്തരം  തെറ്റായ ഓൺലൈൻ വാർത്ത പ്രചാരണമെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY