ഇന്ത്യ ഉണരുന്നു; 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബര്‍ ഫൈനലില്‍

ഇന്ത്യ ഉണരുന്നു; 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബര്‍ ഫൈനലില്‍

SHARE

ലളിത ബാബര്‍ മത്സരത്തിനിടെ

റിയോ ഡി ജനീറോ: റിയോയിലെ ഒളിംപിക് വേദിയില്‍ നിന്നും ഇന്ത്യയ്ക്ക് വീണ്ടും ശുഭവാര്‍ത്ത. വനിതാ വിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ ലളിത ബാബര്‍ ഫൈനലില്‍ കടന്നു. ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ലളിത ഫൈനലിലേക്ക് ഓടിക്കയറിയിരിക്കുന്നത്. 1984 ല്‍ പി ടി ഉഷ വനിതളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ കടന്ന ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ ഫൈനലില്‍ കടക്കുന്നത്.

9 മിനിട്ടും 19.76 സെക്കന്റും എടുത്താണ് ലളിത ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയത്. ഇത് ദേശീയ റെക്കോര്‍ഡാണ്. ഫൈനല്‍ പ്രവേശനം നേടിയ 15 പേരില്‍ ഏഴാം സ്ഥാനമാണ് ലളിതയ്ക്ക്. അതേസമയം സുധാ സിംഗ് ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി.

ഷൂട്ടിംഗ് റേഞ്ചില്‍ നിന്നും ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ വാര്‍ത്തയാണ് ലഭിച്ചത്. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഗുര്‍പ്രീത് സിംഗ് ഫൈനല്‍ യോഗ്യത നേടിയില്ല.

വനിതാ ഹോക്കിയില്‍ അര്‍ജന്റീനയ്ക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ പകുതി സമയം പിന്നിട്ടപ്പോള്‍ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കുകയാണ്.

LEAVE A REPLY