നെഹ്‌റു ട്രോഫി വള്ളംകളി: വേഗരാജാക്കന്‍മാര്‍ ചരിത്രം തിരുത്തിയെഴുതി, ജലരാജാവായി 14-ആം വട്ടവും കാരിച്ചാല്‍

നെഹ്‌റു ട്രോഫി വള്ളംകളി: വേഗരാജാക്കന്‍മാര്‍ ചരിത്രം തിരുത്തിയെഴുതി, ജലരാജാവായി 14-ആം വട്ടവും കാരിച്ചാല്‍

SHARE

nehru-trophy

ആലപ്പുഴ: 64-ആമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കളായി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തോടെ ഇത് പതിനാലാം തവണയാണ് കാരിച്ചാല്‍ ചുണ്ടന്‍ നെഹ്‌റു ട്രോഫി സ്വന്തമാക്കുന്നത്. 4 മിനുറ്റ് 22.10 സെക്കന്റിനാണ് കാരിച്ചാല്‍ ഫിനിഷ് ചെയ്തത്. യുബിസി കൈനകരി തുഴഞ്ഞ വള്ളമാണ് രണ്ടാം സ്ഥാനത്തെത്തിയത്. നടുഭാഗം മൂന്നാം സ്ഥാനത്തും കാട്ടില്‍ തെക്കേതിലിന്റെ വള്ളം നാലാമതായും ഫിനിഷ് ചെയ്തു. വിജയികള്‍ക്ക് ഗവര്‍ണര്‍ പി സദാശിവം ട്രോഫികള്‍ സമ്മാനിച്ചു.

ചുണ്ടന്‍ വള്ളങ്ങളുടെ ഒളിംപിക്‌സെന്ന് പുകള്‍ പെറ്റ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ചരിത്രം തിരുത്തിക്കുറിച്ചാണ് കാരിച്ചാല്‍ വിജയക്കൊടി നാട്ടിയത്. 1970-ല്‍ നീറ്റിലിറക്കിയ കാരിച്ചാലിന് ക്യാപ്റ്റന്‍ ജെയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ 79 തുഴച്ചില്‍കാരും ഒന്‍പതു നിലക്കാരും അഞ്ച് അമരക്കാരുമാണ് ഉണ്ടായിരുന്നത്.

ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. പ്രധാന ഇനമായ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് ആരംഭിച്ചത്. പ്രദര്‍ശന ഇനത്തില്‍ അഞ്ചും മത്സര ഇനത്തില്‍ 20 ഉം ചുണ്ടന്‍ വള്ളങ്ങളാണ് പുന്നമടക്കായലില്‍ തീപാറുന്ന പോരാട്ടം കാഴ്ച വെച്ചത്.

LEAVE A REPLY