പൊരുതി തോറ്റു; സൈന നെഹ്‌വാള്‍ പുറത്ത്

പൊരുതി തോറ്റു; സൈന നെഹ്‌വാള്‍ പുറത്ത്

SHARE

സൈന (ഫയല്‍ ചിത്രം)

റിയോ ഡി ജനീറോ: ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഒളിംപിക്‌സില്‍ നിന്നും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഉക്രെയിന്‍ താരം മരിജ യുലിട്ടിനയോടാണ് സൈന തോറ്റത്. എതിരില്ലാത്ത ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍ 18-21, 19-21. 2012 ലെ ലണ്ടന്‍ ഒൡപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് സൈന.

ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരിയായ സൈനയ്ക്ക് അറുപത്തിയൊന്നാം റാങ്കുകാരിയായ മരിജയ്‌ക്കെതിരെ ഒരു ഗെയിം പോലും നേടാന്‍ സാധിച്ചില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു സൈനയുടെ പരാജയം. ഒപ്പത്തിനൊപ്പം മുന്നേറിയ ആദ്യ ഗെയിമില്‍ പല തവണ ലീഡ് ചെയ്ത ശേഷമാണ് സൈന തോറ്റത്. രണ്ടാം ഗെയിമില്‍ 11-0 ന് മുന്നിട്ട് നിന്ന സൈന ശക്തമായ തിരിച്ചുവരവ് നടത്തുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെങ്കിലും തിരിച്ചടിച്ച് മുന്നേറിയ മരിജ 21-19 ന് ഗെയിമും മത്സരവും സ്വന്തമാക്കി.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം ജയിച്ച സൈനയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ മരിജയ്‌ക്കെതിരെ വിജയം അനിവാര്യമായിരുന്നു.

LEAVE A REPLY