ജേക്കബ് തോമസിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍; പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച കേണല്‍ നിരഞ്ജന് ശൗര്യചക്ര

ജേക്കബ് തോമസിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍; പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച കേണല്‍ നിരഞ്ജന് ശൗര്യചക്ര

SHARE

niranjan-jacob-thomas

ദില്ലി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരിക്കുന്നത്. പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ ഇകെ നിരഞ്ജന് ശൗര്യചക്രയും പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ സേനയാണ് ധീരതക്കുള്ള പുരസ്കാരത്തിനായി നിരഞ്ജനെ ശുപാര്‍ശ ചെയ്തത്.

അതേസമയം വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ വിജിലന്‍സ് എഡിജിപി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബിന് ലഭിച്ചു. ഇവര്‍ക്ക് പുറമേ പത്ത് മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍മാരും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായി. പൊലീസുകാര്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള ആറ് ഫയര്‍ ഓഫീസര്‍മാരും രാഷ്ട്രപതിയുടെ ഫയര്‍ മെഡലിന് അര്‍ഹരായി.

കോട്ടയം എസ്ബിസിഐഡി ഡിവൈഎസ്പി അജിത്, തിരുവനന്തപുരം ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.മോഹനന്‍ നായര്‍, പെരിന്തല്‍മണ്ണ സബ് ഡിവിഷന്‍ ഡിവൈഎസ്പി വര്‍ഗീസ്, പട്ടം സീനിയര്‍ സിവില്‍ പോലീസ് അനില്‍, തിരുവനന്തപുരം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍ ജയചന്ദ്രന്‍, ഡിവൈഎസ്പി ആര്‍ മഹേഷ്, ആലപ്പുഴ എഎസ്പി എം.ടി ആന്റണി, വല്യമല ഹെഡ് കോണ്‍സ്റ്റബിള്‍ ശശികുമാര്‍, കണ്ണൂര്‍ റിക്രൂട്ട്‌ട്രെയിനിങ് സെന്റര്‍ എഎസ്‌ഐ സുലോചന എന്നിവര്‍ക്കാണ് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിരിക്കുന്നത്.

LEAVE A REPLY