സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക അനുപമ പരമേശ്വരന്‍

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക അനുപമ പരമേശ്വരന്‍

SHARE

Dulquer Salmaan To Romance Anupama Parameshwaran

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അനുപമാ പരമേശ്വരനെത്തുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അനുപമയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്. നേരത്തെ പൃഥ്വീരാജ് നായകനായ ജയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ അനുപമ അതിഥി വേഷത്തിലെത്തിയിരുന്നു.

ഇതാദ്യമായിട്ടാണ് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്. ഈ കഥാപാത്രം ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

മുകേഷ്, ഇന്നസെന്റ്, വിനു മോഹന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകരുന്നത്. എസ് കുമാറാണ് ഛായാഗ്രാഹകന്‍. ഈ മാസം 25-ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY