പെരിയാറില്‍ രാസമാലിന്യം ഒഴുക്കുന്നതിനെതിരെ പ്രചാരണം നടത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

പെരിയാറില്‍ രാസമാലിന്യം ഒഴുക്കുന്നതിനെതിരെ പ്രചാരണം നടത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

SHARE

കൊച്ചി: പെരിയാറില്‍ രാസമാലിന്യം ഒഴുക്കുന്നതിനെതിരെ പ്രചാരണം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് കളക്ടിവ് ഫോര്‍ റൈറ്റ് ടു ലിവ് പ്രവര്‍ത്തകര്‍ പറഞ്ഞു.എന്നാല്‍ അനുമതിയില്ലാതെ ജാഥ നടത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

സമാധാനപരമായി പെരിയാറിലെ രാസമലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനിടെയാണ് കളക്ടീവ് ഫോര്‍ റൈറ്റ് ടു ലിവ് പ്രവര്‍ത്തകരായ സോണിയേയും ഷാനവാസിനെയും ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.കുടിവെള്ളത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്നു കുപ്രചരണം നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തി എന്ന് ആണ് പോലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ അനുമതിയില്ലാതെ ജാഥ നടത്തിയെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

റാലിയില്‍ പങ്കെടുത്ത അമ്പതോളം പേരെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. സേവ് പെരിയാര്‍ ക്യാംപെയ്‌ന്റെ ഭാഗമായി നാളെ ഹൈക്കോടതി ജംഗ്ഷനില്‍ നടത്താനിരിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്. സ്ഥലം എംഎല്‍എ എസ്. ശര്‍മ ജാഥ ഉദ്ഘാടനം ചെയ്യാന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. പിന്നീട് ആരംഭിച്ച റാലി നായരമ്പലത്തു വെച്ച് ഞാറയ്ക്കല്‍ പോലീസ് തടയുകയും പങ്കെടുത്തവരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

LEAVE A REPLY