മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ ഉറക്കംതൂങ്ങി കെജ്രിവാളും ബിജെപി നേതാക്കളും

മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ ഉറക്കംതൂങ്ങി കെജ്രിവാളും ബിജെപി നേതാക്കളും

SHARE

kejriwal-sleep

ദില്ലി: ചെങ്കോട്ടയില്‍ മോദി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ മയങ്ങി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിനെ കൂടാതെ മോദിയുടെ 94 മിനുട്ട് നീണ്ടു നിന്ന പ്രസംഗത്തിനിടെ ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും മനോഹര്‍ പരീക്കര്‍, അനന്ത് കുമാറും മയങ്ങി.

ആംആദ്മി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ഉറക്കം ദേശീയ ദൃശ്യമാധ്യമങ്ങള്‍ പകര്‍ത്തിയതോടെ വാര്‍ത്ത സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് ചെങ്കോട്ടയില്‍ നടന്നത്.

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ള വിഐപികളുള്ള മുന്‍ നിരയിലായിരുന്നു കെജ്രിവാളിന്റെ സ്ഥാനം. രാജ്യത്തെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി പാകിസ്താന്റെ ഭീകരതയെ വിമര്‍ശിച്ചും മോദി പ്രസംഗിക്കുന്നതിനിടയിലാണ് കെജ്രിവാള്‍ മയങ്ങിപ്പോയത്. എന്നാല്‍ മോദിയുടെ പ്രസംഗത്തിന്റെ നിലവാര തകര്‍ച്ച മൂലമാണ് അദ്ദേഹം മയങ്ങിപ്പോയതെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദ്യ പ്രതികരിച്ചു. ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ മാധ്യമങ്ങളില്‍ വന്നതോടെ സോഷ്യല്‍മീഡിയയില്‍ കെജ്രിവാളിനും നേതാക്കള്‍ക്കുമെതിരെയുള്ള ട്രോളുകളും ആരംഭിച്ചിട്ടുണ്ട്.

10 ദിവസത്തെ വിപാസന കോഴ്‌സിനു ശേഷം കഴിഞ്ഞ ദിവസമാണ് കെജ്രിവാള്‍ ദില്ലിയിലേക്ക് തിരിച്ചെത്തിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിച്ചതിലും അധികം അധികാരം ദില്ലിയില്‍ സംസ്ഥാന മുഖ്യമന്ത്രി ഉപയോഗിക്കുന്നുവെന്ന് വിമര്‍ശനവും കെജ്രിവാളിനെതിരെ ഉന്നയിച്ചിരുന്നു. ദില്ലിയിലെ ഭരണത്തിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെ നിശ്ശിതമായി വിമര്‍ശിച്ച് കെജ്രിവാള്‍ രംഗത്തെത്തി. എന്നാല്‍ ദില്ലി ഭരണം ഗവര്‍ണ്ണര്‍ക്കാണെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചു. അധികാരത്തിലേറുന്നതു മുന്‍പു തന്നെ ആരംഭിച്ചതാണ് മോദിയുടേയും കെജ്രിവാളിന്റേയും തര്‍ക്കങ്ങള്‍.

LEAVE A REPLY