ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് നോട്ടം പരാമര്‍ശം അരോചകമെന്ന് ഇപി ജയരാജന്‍

ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് നോട്ടം പരാമര്‍ശം അരോചകമെന്ന് ഇപി ജയരാജന്‍

SHARE

ep-jayarajan

കൊച്ചി: ഋഷിരാജ് സിംഗിന്റെ പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് അരോചകമായി തോന്നുമെന്ന് ഇപി ജയരാജന്‍. എക്‌സൈസ് കമ്മീഷണറുടെ പരാമര്‍ശം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു പെണ്‍കുട്ടിയെ 14 സെക്കന്റ് നോക്കി നിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുക്കാമെന്ന ഋഷിരാജ് സിംഗിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായിമയില്‍ സംസാരിക്കുമ്പോഴായിരുന്നു ഋഷിരാജ് സിംഗിന്റെ പരാമര്‍ശം.

സ്ത്രീകള്‍ തന്നെ വിചാരിച്ചാല്‍ മാത്രമേ ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടാവുകയുള്ളൂ. മടിച്ചു നില്‍ക്കാതെ പ്രശ്‌നങ്ങള്‍ പൊലീസിനെ അറിയിക്കണം. സ്വയം രക്ഷയ്ക്കായുള്ള അടിസ്ഥാന കാര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ആദ്യം കരുതേണ്ടത്.

കേരളത്തിലെ സ്ത്രീപീഡനത്തെ കുറിച്ചുള്ള പ്രസാതവനയാണ് വിവാദമായിരിക്കുന്നത്. ഋഷിരാജ് സിംഗിന്റെ പ്രസ്താവന വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വേണമെങ്കില്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ കൈയ്യില്‍ കരുതണമെന്ന് എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. ഇതിനിടയിലുണ്ടായ 14 സെക്കന്റ് പരാമര്‍ശമാണ് വിവാദത്തിനിട വരുത്തിയത്.

LEAVE A REPLY