ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു

SHARE

crpf

ശ്രീനഗര്‍: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ നൊഹാട്ട മേഖലയിലാണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

ഇന്ന് രാവിലെ 8.45 ഓടെയാണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. മേഖലയില്‍ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ സൈനികരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്. തീവ്രവാദികളെ പിടികൂടാന്‍ സൈന്യവും പൊലീസും സംയുക്ത തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം തീവ്രവാദ വിഷയത്തില്‍ പാകിസ്താനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. പാകിസ്താന്‍ ഭീകരതയെ മഹത്വവത്കരിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യം ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

LEAVE A REPLY