മദ്യനയം തിരുത്തേണ്ട ആവശ്യമില്ലെന്ന് കെപിഎ മജീദ്

മദ്യനയം തിരുത്തേണ്ട ആവശ്യമില്ലെന്ന് കെപിഎ മജീദ്

SHARE

കെപിഎ മജീദ്

മലപ്പുറം: മദ്യനയം തിരുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഘടകകക്ഷിയായ മുസ്‌ലിം ലീഗ്. മദ്യനയമല്ല യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് മുസ്‌ലീംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അഭിപ്രായപ്പെട്ടു. മദ്യനയം തിരുത്തേണ്ട ആവശ്യമില്ലെന്നും മദ്യനയത്തില്‍ ലീഗ് സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും കെപിഎ മജീദ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ എടുത്ത ഒരു മദ്യനയം ഉണ്ട്. മുസ്‌ലിം ലീഗ് അതിനൊപ്പമാണ് നില്‍ക്കുന്നത്. ഞങ്ങള്‍ അതില്‍ ഭേദഗതികളൊന്നും പറഞ്ഞിട്ടില്ല. അതുസംബന്ധിച്ച ചര്‍ച്ചകളും നടന്നിട്ടില്ല. കെപിഎ മജീദ് പറഞ്ഞു.

കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും മദ്യനയം പാര്‍ട്ടിക്ക് അനുകൂലമായ വോട്ടായി മാറിയില്ലെന്നത് ആലോചിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു. മദ്യനയം പുന:പ്പരിശോധിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

 

LEAVE A REPLY