ഒളിമ്പിക്‌സ് വില്ലേജില്‍ വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ കോച്ചിനെ കസ്റ്റഡിയിലെടുത്തു

ഒളിമ്പിക്‌സ് വില്ലേജില്‍ വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ കോച്ചിനെ കസ്റ്റഡിയിലെടുത്തു

SHARE

rio-coach

റിയോ: ഒളിമ്പിക്‌സ് വില്ലേജില്‍ വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ കോച്ച് അറസ്റ്റില്‍. മലയാളി താരം ഒപി ജെയ്ഷയുടെ കോച്ച് നിക്കോളേയ് സ്‌നെസരേവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒപി ജെയ്ഷ, ലിളിത ബാബര്‍, സുധ സിംഗ് എന്നിവരുടെ കോച്ചാണ് ബെലാറസ്സുകാരനായ നിക്കോളേയ് സ്‌നെസരേവ്.

മാരത്തണ്‍ മത്സരത്തിനു ശേഷം തളര്‍ച്ച തോന്നിയ ജെയ്ഷയെ ഒളിമ്പിക്‌സ് വില്ലേജില്‍ എത്തിച്ചതിനു ശേഷമായിരുന്നു സംഭവം. ജെയ്ഷയൊക്കൊപ്പം ആശുപത്രിയുടെ അകത്തേക്ക് കോച്ചിനെ പ്രവേശിപ്പികകില്ലെന്ന വനിത ഡോക്ടര്‍ പറഞ്ഞു. പകരം സഹപരിശീലകനും മലയാളിയുമായ രാധാകൃഷ്ണന്‍ നായരെ ജെയ്ഷയ്‌ക്കൊപ്പം നില്‍ക്കാന്‍ അനുവദിച്ചു. ഇതില്‍ ക്ഷുഭിതനായാണ് കോച്ച് വനിത ഡോക്ടറെ പിടിച്ചുതള്ളുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തത്. ഡോക്ടറുടെ പരാതിയില്‍ കോച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 10 മണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ കോച്ചിനെ ബ്രസീലിലെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് മോചിപ്പിച്ചത്.

നേരത്തെ ഒളിമ്പിക്‌സ് വേദിയില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഒളിമ്പിക്‌സ് വേദിയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയാല്‍ അക്രഡിറ്റേഷന്‍ തന്നെ റദ്ദാക്കുമെന്ന മുന്നറിയിപ്പും കമ്മിറ്റി നല്‍കി.

LEAVE A REPLY