താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപ്

താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ട്രംപ്

SHARE

ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ അഭയാര്‍ഥികളെ അതിസൂക്ഷമമായി പരിശോധിച്ച ശേഷമെ രാജ്യത്തേക്ക് കടത്തിവിടൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇസ്ലാമിക് തീവ്രവാദം തടയുന്നതിന് അമേരിക്കയില്‍ എത്തുന്നവര്‍ക്ക് പുതിയ സ്‌ക്രീനിങ് ടെസ്റ്റുള്‍പ്പെടെയുളള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഹിയോയില്‍ നടന്ന നയപ്രഖ്യാപന പ്രസംഗത്തിലാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍.

ഭീകരവാദത്തിനെതിരെ പോരാടുന്നവരുമായി ഒന്നിക്കുമെന്നും എന്നാല്‍ ഭീകരവാദ പശ്ചാത്തലമുള്ള രാജ്യങ്ങളില്‍ നിന്ന് ആളുകളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഏത് രാജ്യമാണ് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതെന്ന് ട്രംപ് പ്രസംഗത്തില്‍ സൂചിപ്പിച്ചില്ല. അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഹിലരി ക്ലിന്‍ഡന്‍ രംഗത്ത് എത്തി. ദോഷം മാത്രം കാണുന്ന പ്രവൃത്തിയാണിതെന്നും കാര്യമാക്കേണ്ടെന്നും ഹിലരിയുടെ വക്താവ് തിരിച്ചടിച്ചു. ഭീകരവാദം തടയുമെന്ന് പറയുന്ന ട്രംപ് എങ്ങനെയെന്ന് വ്യക്തമാക്കുന്നില്ലെന്നും വക്താവ് പറഞ്ഞു.

LEAVE A REPLY