സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പഴിപ്പിച്ച ഒഡിഷ മന്ത്രി വിവാദത്തില്‍

സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പഴിപ്പിച്ച ഒഡിഷ മന്ത്രി വിവാദത്തില്‍

SHARE

tie-sandal

ഭുവനേശ്വര്‍: സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച ഒഡിഷ സംസ്ഥന മന്ത്രി യോഗേന്ദ്ര ബെഹറ വിവാദത്തില്‍. സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പതാക ഉയര്‍ത്തുന്നതിനായി വേദിയിലേക്ക് കയറുന്നതിനായാണ് തന്റെ സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പഴിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ഒഡിഷ ചെറുകിട വ്യവസായ മന്ത്രിയായ ജോഗേന്ദ്ര ബെഹ്‌റയ്‌ക്കെതിരെ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഇതിനെക്കുറിച്ച് മന്ത്രിയോട് വിശദീകരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് താനൊരു വിഐപി ആണെന്ന വമറുപടിയാണ് മന്ത്രി നല്‍കിയത്. ഞാനാണ് പതാക ഉയര്‍ത്തിയത് തന്റെ സുരക്ഷ ഉദ്യോഗസ്ഥനല്ല എന്ന മറുപടിയും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി.

എന്നാല്‍ തനിക്ക് കുനിയാന്‍ ശാരീരിക ബുദ്ധിമുട്ടുണ്ടായതിനാല്‍ തന്റെ സുരക്ഷ ഉദ്യോഗസ്ഥന്‍ തന്നെ സഹായിക്കുകയാണുണ്ടായതെന്ന് വിവാദങ്ങള്‍ ഉയര്‍ന്നതോടെ മന്ത്രി വിശദീകരിച്ചു. അഴിഞ്ഞു പോയ ചെരുപ്പ് തിരിച്ചിടാനായാണ് സുരക്ഷ ഉദ്യോഗസ്ഥന്‍ സഹായം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നടപടിയില്‍ ഇതിനോടകം തന്നെ വലിയ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. മന്ത്രിയുടേത് നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്ന് ബിജെപി നേതാവ് സംഭവത്തോട് പ്രതികരിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ വെച്ച് മന്ത്രിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം അപഹാസ്യമാണെന്നും ബിജെപി നേതാവ് പറഞ്ഞു.

LEAVE A REPLY