യുഎന്നിന്റെ തലപ്പത്തേക്ക് തന്റെ പിന്‍ഗാമിയായി ഒരു വനിത വരണമെന്ന് ബാന്‍ കി മൂണ്‍

യുഎന്നിന്റെ തലപ്പത്തേക്ക് തന്റെ പിന്‍ഗാമിയായി ഒരു വനിത വരണമെന്ന് ബാന്‍ കി മൂണ്‍

SHARE

ban ki moon

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭാ തലപ്പത്തേക്ക് തന്റെ പിന്‍ഗാമിയായി സ്ത്രീ വരണമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. എഴുപത് വര്‍ഷമായി സ്ത്രീകളാരും ഈ സ്ഥാനത്തേക്ക് വന്നിട്ടില്ലെന്നും മൂണ്‍ പറഞ്ഞു. ഏഴ് പതിറ്റാണ്ടായി സ്ത്രീകള്‍ ഐക്യരാഷ്ട്രസഭയയുടെ തലപ്പത്ത് വന്നിട്ടില്ല. ഇപ്പോഴെങ്കിലും അതുണ്ടാകണം. ഇതാണ് പതിനഞ്ചംഗ സുരക്ഷാസമിതിയിലെ എല്ലാവരുടേയും ആഗ്രഹമെന്നും മൂണ്‍ വ്യക്തമാക്കി.

സ്ത്രീയെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരെയായിരിക്കും നിര്‍ദേശിക്കുക എന്ന് യുഎന്‍ തലവന്‍ വ്യക്തമാക്കിയിട്ടില്ല. കാലാവധി അവസാനിക്കാനിരിക്കെ മൂണിന്റെ പിന്‍ഗാമികളെ സംബന്ധിച്ച ചര്‍ച്ചകളില്‍ 11 പേരാണുള്ളത്. ഇതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അസോസിയേറ്റഡ് പ്രസ്സിനോടായിരുന്നു മൂണ്‍ തന്റെ മനസ്സ് തുറന്നത്.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറല്‍. രക്ഷാസമിതിയുടെ ശുപാര്‍ശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വര്‍ഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.
2007 ജനുവരി 1ന് കോഫി അന്നാന്റെ പിന്‍ഗാമിയായി ഈ സ്ഥാനത്ത് അദ്ദേഹം ചുമതലയേറ്റത്. 2011ല്‍ അദ്ദേഹം രണ്ടാമതും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY