ഹാറില്‍ വ്യാജമദ്യ ദുരന്തം; പതിമൂന്ന് പേര്‍ മരിച്ചു

ഹാറില്‍ വ്യാജമദ്യ ദുരന്തം; പതിമൂന്ന് പേര്‍ മരിച്ചു

SHARE

ബിഹാറിലെ ദുരന്ത ദൃശ്യം

പട്‌ന: സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗോപാല്‍ഗഞ്ച് ജില്ലയിലെ കജുര്‍ബാനിയിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗം മെഡിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചു. അഞ്ച് പേര്‍ ഗുരുതരവാസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവം മുഖ്യമന്ത്രി നിതീഷ് കുമാറിന് നാണക്കേടായിരിക്കുകയാണ്.

സംഭവസ്ഥലത്തു നിന്നും മദ്യം കഴിച്ചവര്‍ക്ക് വറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 13 പേര്‍ മരിച്ചു.

അതേസമയം മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ ഇത് വ്യക്തമാകൂ എന്നും ജില്ലാ കളക്ടര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ അഞ്ചിനാണ് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയത്. എന്നാല്‍ അതിന് ശേഷം സംസ്ഥാനത്ത് വ്യാജമദ്യവും മറ്റ് ഉത്പ്പന്നങ്ങളും സുലഭമാവുകയായിരുന്നു. നിരോധനം നടപ്പിലാക്കിതിന് തൊട്ട്പിന്നാലെ ലഹരിക്കായി മദ്യപാനികള്‍ സോപ്പും മറ്റും കഴിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് എക്‌സൈസ് കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.

LEAVE A REPLY