സിനിമാലോകത്തെ ഞെട്ടിച്ച ദിവ്യാ ഉണ്ണിയുടെ വിവാഹമോചനത്തിന് പിന്നില്‍

സിനിമാലോകത്തെ ഞെട്ടിച്ച ദിവ്യാ ഉണ്ണിയുടെ വിവാഹമോചനത്തിന് പിന്നില്‍

SHARE

divya-unni--2

നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നുവെന്ന് അടുത്തിടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖറില്‍ നിന്ന് വേര്‍പിരിയുകയാണെന്ന് ദിവ്യ വ്യക്തമാക്കിയത്. പതിന്നാല് വര്‍ഷം നീണ്ട വിവാഹജീവിതം അവസാനിപ്പിക്കുന്നതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.

അതേസമയം ഭര്‍ത്താവുമായുള്ള ഈഗോ ക്ലാഷാണ് വിവാഹമോചനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നൃത്താധ്യാപിക കൂടിയായ ദിവ്യ ഈ രംഗത്ത് സജീവമാകാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഒപ്പം സിനിമയിലും അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് സമ്മതിക്കാന്‍ ഭര്‍ത്താവ് കൂട്ടാക്കിയില്ലത്രേ. അമേരിക്കയില്‍ ദിവ്യ ആരംഭിച്ച ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അടച്ചു പൂട്ടാനും ഭര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിവ്യയുടെ ജീവിതരീതിയോട് ഭര്‍ത്താവിന് യോജിക്കാനായില്ല. വീട്ടിലിരുന്ന് കുട്ടികളെ നോക്കുന്ന ജോലി മാത്രം ചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്. ഇതിനിടെ ഇരുവരുടേയും കുടുംബാംഗങ്ങള്‍ നടത്തിയ മധ്യസ്ഥശ്രമവും പരാജയപ്പെട്ടു. സുധീര്‍ ഒരിക്കലും തന്റെ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറായിരുന്നില്ല.

LEAVE A REPLY