മദ്യനയത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെന്ന വാര്‍ത്ത തെറ്റ്, മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്നാണ് ഉദ്ദേശിച്ചത്; രമേശ് ചെന്നിത്തല

മദ്യനയത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെന്ന വാര്‍ത്ത തെറ്റ്, മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്നാണ് ഉദ്ദേശിച്ചത്; രമേശ് ചെന്നിത്തല

SHARE

Ramesh Chennithala

തിരുവനന്തപുരം: മദ്യ നയത്തില്‍ ഭിന്ന അഭിപ്രായം രേഖപ്പെടുത്തി എന്ന വാര്‍ത്ത തെറ്റെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ധീരമായ നടപടി തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് ഉദ്ദേശിച്ചത്. വാരികയില്‍ വന്ന അഭിമുഖത്തെ ദുര്‍വ്യാഖാന്യം ചെയ്തത് നിര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിക്കുമെന്നും, ബാറുടമകളുമായി സിപിഐഎമ്മിന് അവിഹിത ബന്ധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസും യുഡിഎഫും ചര്‍ച്ച ചെയ്താണ് മദ്യനയത്തിന് രൂപം കൊടുത്തത്. മദ്യനയം യുഡിഎഫില്‍ പ്രതിഫലിച്ചിരുന്നുവെങ്കില്‍ യുഡിഎഫ് അധികാരച്ചില്‍ തുടര്‍ന്നേനെ, ഇക്കാര്യമാണ് താന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അതിനെ ഭിന്നതയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം യുഡിഎഫിന്റെ ധീരമായ തീരുമാനമാണെന്നും അത് അട്ടിമറിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും കേരളത്തെ മദ്യാലയമാക്കാനും മദ്യലോബിയില്‍ നിന്നും അച്ചാരം വാങ്ങാനുമാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മദ്യനയത്തിന്റെ പ്രയോജനം പൂര്‍ണമായി ലഭിച്ചില്ല. നയം കുറച്ച് പേരെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ പൂര്‍ണമായി ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് നയം കൊണ്ടുവന്നത്. ജനങ്ങളുടെ ഗുണത്തിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ കേരള സമൂഹം അത് എത്രമാത്രം ഉള്‍ക്കൊണ്ടു എന്നത് പ്രശ്‌നമാണെന്ന് ചെന്നിത്തല അഭിമുഖത്തില്‍ പറയുന്നു.

LEAVE A REPLY