ബോളിവുഡ് നടന്‍ ജെഡി ചക്രവര്‍ത്തി വിവാഹിതനായി

ബോളിവുഡ് നടന്‍ ജെഡി ചക്രവര്‍ത്തി വിവാഹിതനായി

SHARE

jd-chakravarthy

               നടനും സംവിധായകനുമായ ജെഡി ചക്രവര്‍ത്തി വിവാഹിതനായി. നടി അനുകൃതി ശര്‍മ്മയാണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഹൈദരാബാദില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

              രാം ഗോപാല്‍ വര്‍മ്മയുടെ സത്യ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധ നേടിയ ജെഡി ചക്രവര്‍ത്തി തെന്നിന്ത്യയില്‍ തിരക്കുള്ള താരമാണ്. സര്‍വ്വം, അരിമാനമ്പി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജെഡി ചക്രവര്‍ത്തി മലയാളത്തില്‍ മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദി റാസ്‌കലില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

            രാംഗോപാല്‍ വര്‍മ്മയുടെ സാവിത്രി എന്ന ചിത്രത്തിലൂടെ വിവാദ നായികയായി മാറിയ നടിയാണ് അനുകൃതി. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇറക്കിയ പോസ്റ്റര്‍ ഏറെ വിവാദമായിരുന്നു.

LEAVE A REPLY