സ്വര്‍ണലിപികളില്‍ കുറിച്ച് സിന്ധുവിന്റെ നേട്ടം; വനിതാ ബാറ്റ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ വെള്ളി

സ്വര്‍ണലിപികളില്‍ കുറിച്ച് സിന്ധുവിന്റെ നേട്ടം; വനിതാ ബാറ്റ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ വെള്ളി

SHARE

sindhu new

       സ്‌പെയിനിന്റെ ഒന്നാം നമ്പര്‍ താരം കരോലിനാ മാരിനോട് പൊരുതി തോറ്റെങ്കിലും പിവി സിന്ധു ഇന്ത്യക്ക് സമ്മാനിച്ചത് വലിയ ആഹ്ലാദമാണ്. ഒളിമ്പിക്‌സില്‍ ആദ്യമായാണ് ബാറ്റ്മിന്റണ്‍ വനിതാ ഇനത്തില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ലഭിക്കുന്നത്.2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഈയിനത്തില്‍ സൈനാ നെഹ്വാളിന് വെങ്കലം ലഭിച്ചിരുന്നു.
സുവര്‍ണപ്രതീക്ഷകള്‍ അവസാനനിമിഷം വരെ ഇന്ത്യന്‍ ആരാധകരെ കൊതിപ്പിച്ചെങ്കിലും വെള്ളി ഇന്ത്യന്‍ മണ്ണിലെത്തിക്കുകയെന്നതായിരുന്നു സിന്ധുവിന്റെ ദൗത്യം. ആദ്യന്തം ആവശകരമായ മത്സരത്തില്‍ മിക്കപ്പോഴും സ്‌പെയിന്‍ താരത്തെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്.സ്‌കോര്‍: 21-19, 21-12, 21-15.
കാരോലിന മാരിനെതിരെ ആദ്യം സെര്‍വ് ചെയ്ത സിന്ധു തുടക്കത്തിലെ ആക്രമണ ശൈലിയാണ് പിന്തുടര്‍ന്നത്. കോര്‍ട്ടിന്റെ തലങ്ങും വിലങ്ങും എതിരാളിയെ പായിക്കുന്ന തന്ത്രം ഇരുവരും പ്രയോഗിക്കുന്ന രംഗമാണ് ആദ്യ നിമിഷങ്ങള്‍ മുതല്‍ക്കെ സാക്ഷ്യം വഹിച്ചത്. ആദ്യ ബ്രേക്കില്‍ 11 പോയിന്റ് നേടിയ കാരോലിന മാര്‍ലിന്റ് ആധിപത്യത്തെ തകര്‍ത്താണ് 20-19 എന്ന നിലയിലേക്ക് സിന്ധു തിരിച്ചെത്തിയത്. തുടക്കത്തില്‍ പതറിയെങ്കിലും അവസരത്തിനൊത്ത നീ്ക്കങ്ങള്‍ ഇന്ത്യന്‍ വിജയപ്രതീക്ഷകളെ ഉണര്‍ത്തുകയായിരുന്നു. 21-19 എന്ന നേരിട്ടുള്ള പോയിന്റുകള്‍ക്കാണ് പി.വി സിന്ധു ആദ്യ ഗെയിം നേടിയത്.
രണ്ടാം ഗെയിമിലും തുടക്കത്തില്‍ പതറുന്ന സിന്ധുവിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. ആദ്യ ഗെയിം നഷ്ടമായ സ്പാനിഷ് താരം കരോലിന മാരിന്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഒരു ഘട്ടത്തില്‍ 6-1 എന്ന നിലയില്‍ ശക്തമായ ആധിപത്യമാണ് സിന്ധുവിന് മേല്‍ കരോലിന മാരിന്‍ പുലര്‍ത്തിയത്. ഇടവേളയ്ക്ക് ശേഷം മുന്നേറാന്‍ ശ്രമിച്ച സിന്ധുവിന്റെ നീക്കങ്ങള്‍ക്ക് കരോലിന മാരിന്റെ പ്രതിരോധത്തില്‍ തട്ടി തകരുന്ന രംഗമാണ് തുടര്‍ന്നത്. രണ്ടാം സെറ്റില്‍ പ്രതിരോധത്തിലൂന്നിയ സിന്ധുവിനെയാണ് മത്സരത്തിന്റെ ഭൂരിഭാഗവും പ്രകടമായത്. എന്നാല്‍ ഇടവേളകളില്‍ ലഭിക്കുന്ന കരോലിന മാരിന്റെ പിഴവിന്മേല്‍ ഗെയിമിന്റെ ദിശ തിരിക്കാന്‍ പി.വി സിന്ധു കിണഞ്ഞു ശ്രമിച്ചു. ഒരു ഘട്ടത്തില്‍ 15-7എന്ന നിലയിലേക്ക് പ്രതിസന്ധിയിലായ സിന്ധു, തിരിച്ചു വരവിന്റെ മിന്നലാട്ടങ്ങള്‍ പ്രകടമാക്കിയിരുന്നു എങ്കിലും സമ്മര്‍ദ്ദത്താല്‍ പോയിന്റുകള്‍ നഷ്ടമാകുന്ന രംഗമാണ് കാഴ്ച വെച്ചത്. 21-12 എന്ന നിലയിലേക്ക് മത്സരത്തിന്റെ ഗതി നിയന്ത്രിച്ച കരോലിന മാരിന്റെ നീക്കങ്ങള്‍ക്ക് മുന്നില്‍ സിന്ധുവിന് രണ്ടാം ഗെയിം നഷ്ടമാവുകയായിരുന്നു. നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് മത്സരം നീങ്ങുകയാണ്.

sindhu

       നിര്‍ണ്ണായകമായ മൂന്നാം സെറ്റ് ആംഭിച്ചതും കരോലിന മാരിന്റെ പോയിന്റോട് കൂടിയാണ്. ശക്തമായ പോരാട്ടം കാഴ്ച വെക്കാന്‍ സിന്ധു കിണഞ്ഞു ശ്രമിച്ചെങ്കിലും, സ്പാനിഷ് താരം കരോലിന മാര്‍സിനെ മറി കടക്കുവാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഘട്ടത്തില്‍ 1-6 എന്ന നിലയില്‍ അഞ്ച് പോയിന്റ് മുന്‍തൂക്കം നേടിയ കരോലിന മാരിന്റെ ആത്മവിശ്വാസം ഓരോ സ്മാഷുകളിലും വര്‍ദ്ധിക്കുകയായിരുന്നു. കോര്‍ട്ടില്‍ ഉടനീളം കരോലിന മാരിനെ ഓടിച്ച് മത്സരത്തിന്റെ നിയന്ത്രണം കൈയടക്കാന്‍ ശ്രമിച്ച് സിന്ധുവിന് ലഭിച്ച അവസരങ്ങളെല്ലാം പോയിന്റുകളാക്കാന്‍ സാധിച്ചത് ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു. അപ്രതീക്ഷിതമായ പ്രതിരോധവും മുന്നേറ്റവും ഇടകലര്‍ന്ന പി.വി സിന്ധുവിന്റെ വ്യത്യസ്ത ശൈലി കരോലിന മാരിനെ നിര്‍ണ്ണായക നിമിഷങ്ങളില്‍ കുഴയ്ക്കുകയായിരുന്നു. മൂന്നാം ഗെയിമിന്റെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചെത്തിയ സിന്ധു 8-10 എന്ന സ്‌കോറിന് കരോലിന മാരിനുമായി വീറുറ്റ പോരാട്ടമാണ് തുടര്‍ന്നത്. മൂന്നാം ഗെയിമിന്റെ ഇടവേളയ്ക്ക് ശേഷം ആദ്യ പോയിന്റ് നേടി കരോലിന്‍ മാരിന്‍ സ്‌കോര്‍ 13-10 എന്ന നിലയില്‍നിയന്ത്രണം ഏറ്റെടുത്തു കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് പോയിന്റകള്‍ നേടി കരോലിന മാരിനെ സിന്ധു സമ്മര്‍ദ്ദത്തിലാഴ്ത്തിയെങ്കിലും ശക്തമായ സ്മാഷുകളിലൂടെ സ്‌കോര്‍ 18- 14 എന്ന നിലയിലേക്ക് ഇന്ത്യന്‍ പ്രതീക്ഷകള്‍ സമ്മര്‍ദ്ദത്തിലാഴുന്ന രംഗമാണ് കണ്ടത്. ഒടുവില്‍ മാച്ച് പോയിന്റ് നേടി.

LEAVE A REPLY