മലയാളികളുടെ പ്രിയതാരം അമല തിരികെയെത്തുന്നു, മഞ്ജുവിനൊപ്പം

മലയാളികളുടെ പ്രിയതാരം അമല തിരികെയെത്തുന്നു, മഞ്ജുവിനൊപ്പം

SHARE

amala manju warrier

         നടി മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരറാണിയായിരുന്ന അമല മലയാളത്തില്‍ തിരികെയെത്തുന്നു. പുതുമുഖ സംവിധായകനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയറോഫ് സൈറാബാനു എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവും അമലയും ഒന്നിക്കുന്നത്. അടുത്തമാസം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
എന്റെ സൂര്യപുത്രിക്കെന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അമല വിവാഹത്തോടെ സിനിമാരംഗം വിട്ടിരുന്നു. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുനയെ വിവാഹം ചെയ്ത അമല പിന്നീട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലാണ്ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ഒരുകാലത്ത് ഏറെ തിരക്കുള്ള നടിയായിരുന്നു അമല.
കരിങ്കുന്നം സിക്‌സസിന് ശേഷമുള്ള മഞ്ജു വാര്യറിന്റെ അടുത്ത ചിത്രമാണിത്. ഒരു വീട്ടമ്മയായാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. അഭിഭാഷകയായി അമലയും എത്തുന്നു. ഇരുവര്‍ക്കുമൊപ്പം കിസ്മത്തിലെ നായകനായിരുന്ന ഷെയ്ന്‍ നിഗവുമുണ്ട്. കേരളത്തില്‍ നടന്ന ഒരു സുപ്രധാന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം രചിച്ചിരിക്കുന്നത്. ആര്‍ജെ ഷാനാണ് തിരക്കഥ. ബിപിന്‍ ചന്ദ്രനാണ് സംഭാഷണം.
ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

LEAVE A REPLY