തുര്‍ക്കിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി

തുര്‍ക്കിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി

SHARE

plane 2

      ഇസ്താംബൂള്‍: പക്ഷിയിടിച്ച് തീപിടിച്ചതിനെ തുടര്‍ന്ന് 300-ഓളം യാത്രക്കാരുമായി പറന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂആര്‍ 240 വിമാനം തുര്‍ക്കി വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന 298 യാത്രക്കാരും 14 വിമാനജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
തുര്‍ക്കിയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം അടിയന്തര സാഹചര്യം പരിഗണിച്ച് 40 മിനുട്ടിന് ശേഷം അറ്റാതുര്‍ക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചെത്തിച്ചത്. അതേസമയം ലാന്റ് ചെയ്തപ്പോള്‍ ഇടതുഭാഗത്തെ എന്‍ജിനില്‍ തീപിടിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

LEAVE A REPLY