സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് മെറിറ്റ് ഉറപ്പാക്കും; സര്‍ക്കാര്‍ നയം തുടരുമെന്ന് മന്ത്രി കെകെ ഷൈലജ

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് മെറിറ്റ് ഉറപ്പാക്കും; സര്‍ക്കാര്‍ നയം തുടരുമെന്ന് മന്ത്രി കെകെ ഷൈലജ

SHARE

kk-shylaja-teacher

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ. മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നയം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം അഭിപ്രായഭിന്നതയെ തുടര്‍ന്ന് സ്വാശ്രയമാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച അലസി പിരിഞ്ഞെങ്കിലും ഇനിയും ചര്‍ച്ചക്കുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
ഇതിനിടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ തീരുമാനിക്കാന്‍ ജയിംസ് കമ്മിറ്റി നാളെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ ഏകീകൃത കൗണ്‍സിലിന്റെ പ്രവേശന സമയക്രമം സംബന്ധിച്ച് ധാരണയാകും. കൗണ്‍സിലിങ്ങ് വേഗത്തില്‍ ആരംഭിക്കാനും നീക്കമാരംഭിച്ചു. സമയക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം സീറ്റുകളില്‍ സംസ്ഥാന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലും 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലുമായിരിക്കും ഇനി മുതല്‍ പ്രവേശനം നടത്തുക. ഇതിനിടെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധ സ്വാശ്രയ കോളെജ് മാനേജ്മെന്റുകള്‍ എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. ഇത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.സർക്കാർ ഏകപക്ഷീയമായി കരാറിൽ നിന്ന് പിൻമാറുകയായിരുന്നുവെന്നും ഇനി ചർച്ചയില്ലെന്നും ക്രൈസ്തവ മാനേജ്മെന്റ് പ്രതിനിധി ജോർജ് പോൾ വ്യക്തമാക്കി.

LEAVE A REPLY