സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

SHARE

സോണിയാ ഗാന്ധി

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ഗംഗാ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയിലായിരുന്ന സോണിയ ഈ മാസം 14 നാണ് ആശുപത്രി വിട്ടത്. തുടര്‍ പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ഈ മാസം ആദ്യം വാരാണസിയില്‍ റാലിയ്ക്കിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സോണിയ. വീഴ്ചയില്‍ തോളെല്ലിന് പൊട്ടലേറ്റിരുന്നു. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയുടെ സ്റ്റിച്ച് എടുക്കുന്നതിനായി ബുധനാഴ്ചയാണ് സോണിയ ആശുപത്രിയില്‍ എത്തിയത്. വ്യാഴാഴ്ച ഇവരെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പരിശോധനകള്‍ക്കായി സോണിയ രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
റാലിക്കിടെ പരിക്കേറ്റ സോണിയയെ ഈ മാസം മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെ തുടര്‍ന്ന് ക്ഷീണിതയായി സോണിയ റാലിക്കിടെ തളര്‍ന്ന് വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് റാലി പൂര്‍ത്തിയാക്കാതെയാണ് സോണിയ അന്ന് മടങ്ങിയത്.

LEAVE A REPLY